---
title: "#kannur l ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ"
english_title: "Vadakara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204816/Kannur"
published_at: "2024-05-12T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66408334ca842_IMG-20240512-WA0056.jpg"
keywords: []
---

# #kannur l ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ

> **Lead Summary:** **കണ്ണൂർ**: വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ. ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞത് അതിന് ഒരു ന്യായീകരണവും ഇല്ല. അദ്ദേഹത്തിന്റെ പാർട്ടി തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

## Article Content

**കണ്ണൂർ**: വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ. ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം പറഞ്ഞത് അതിന് ഒരു ന്യായീകരണവും ഇല്ല. അദ്ദേഹത്തിന്റെ പാർട്ടി തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

അതേ തുടർന്ന് അദ്ദേഹം നിർവ്യാജം ഖേദം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഷാഫി പറമ്പിൽ കണ്ണൂർ ഡിസിസി ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.  കാഫിർ പ്രചരണത്തിൽ നടപടിയെടുക്കേണ്ടത് പോലീസാണ്. ആ വ്യാജസൃഷ്ടി ആരുടേതാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്‌.  എന്നാൽ പോലീസ് ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെനന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204816/Kannur)