---
title: "#iritty l മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടം ആറുപേർക്ക് പരിക്ക് "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204843/iritty"
published_at: "2024-05-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66409f14dcd6a_IMG-20240512-WA0063(1).jpg"
keywords: []
---

# #iritty l മാക്കൂട്ടം ചുരം പാതയിൽ വാഹന അപകടം ആറുപേർക്ക് പരിക്ക് 

> **Lead Summary:**  **ഇരിട്ടി**: കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം.വിവാഹത്തിൽ പങ്കെടുക്കാനായി പാനൂരിലേക്ക് വരികയായിരുന്ന കാറും പെരുമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം . ഞായറാഴ്ച രാവിലെ 11 മണിയോടെ കുട്ടപ്പാലം വളവിലാണ് അപകടം നടന്നത്.

## Article Content

 **ഇരിട്ടി**: കൂട്ടുപുഴ മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം.വിവാഹത്തിൽ പങ്കെടുക്കാനായി പാനൂരിലേക്ക് വരികയായിരുന്ന കാറും പെരുമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം . ഞായറാഴ്ച രാവിലെ 11 മണിയോടെ കുട്ടപ്പാലം വളവിലാണ് അപകടം നടന്നത്.

സ്കൂട്ടിയുമായി കൂട്ടിയിടിച്ചതിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിച്ചാണ് കാർ യാത്രക്കാർക്ക് പരിക്കേറ്റത്. അപകടത്തിൽ കാർ യാത്രക്കാരായ നസീമ,കദീജ,ഷംല, അജ്മൽ, മുഹമ്മദ്‌, സ്കൂട്ടർ യാത്രക്കാരൻ എടൂർ സ്വദേശി അജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204843/iritty)