---
title: "#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി"
english_title: "Delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204855/delhi"
published_at: "2024-05-12T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640b27b85464_IMG-20240512-WA0070.jpg"
keywords: []
---

# #delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

> **Lead Summary:** **കൊൽക്കത്ത**: പശ്ചിമബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബരാക്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂല്‍ കോൺ​ഗ്രസിനെതിരായ മോദിയുടെ പരാമർശം. മമതാ ബാനർജി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരക്കാർ മാത്രമായിപ്പോകുമെന്നാണ് മോദി പറഞ്ഞത്. ആചാരങ്ങൾ പാലിക്കാൻ പോലും ബം​ഗാളിൽ ഹിന്ദുക്കൾക്ക് കഴിയില്ല. രാമനവമി ആഘോഷിക്കുന്നതിനും വിലക്കാണ്.

## Article Content

**കൊൽക്കത്ത**: പശ്ചിമബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബരാക്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂല്‍ കോൺ​ഗ്രസിനെതിരായ മോദിയുടെ പരാമർശം. മമതാ ബാനർജി സർക്കാരിന് കീഴിൽ ഹിന്ദുക്കൾ രണ്ടാം തരക്കാർ മാത്രമായിപ്പോകുമെന്നാണ് മോദി പറഞ്ഞത്. ആചാരങ്ങൾ പാലിക്കാൻ പോലും ബം​ഗാളിൽ ഹിന്ദുക്കൾക്ക് കഴിയില്ല. രാമനവമി ആഘോഷിക്കുന്നതിനും വിലക്കാണ്.

ജയ് ശ്രീറാം ഉച്ചരിക്കാൻ പോലും ഹിന്ദുക്കൾക്ക് കഴിയാത്ത സ്ഥിതിയാണെന്നും മോദി ആരോപിച്ചു പ്രതിപക്ഷ സഖ്യമായ ഇൻഡ്യ പ്രീണനനയത്തിന് കീഴ്പ്പെട്ടെന്നും മോദി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ ഭാ​ഗീരഥി നദിയിലെറിയണമെന്ന തൃണമൂൽ എംഎൽഎ ഹുമയൂൺ കബീറിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മണിക്കൂറിനുള്ളിൽ ഹിന്ദുക്കളെ നദിയിൽ മുക്കണമെന്നും അല്ലെങ്കിൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു ഒരു പൊതുപരിപാടിയിലെ ഹുമയൂണിന്റെ വിവാദ പരാമർശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204855/delhi)