---
title: "ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/204884/aralam"
published_at: "2024-05-12T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6640d604ae2f7_IMG-20240512-WA0019.jpg"
keywords: []
---

# ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം

> **Lead Summary:** **ഇരിട്ടി** : ആറളം ഫാമിലെ കരാറുകാരൻ സാദത്തും തൊഴിലാളി സുകേഷും സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തകർത്തു . ഞായറാഴ്ച ആയിരുന്നു സംഭവം .ഫാം ബ്ലോക്ക് രണ്ടിൽ വച്ചാണ് രണ്ടാളും ആനയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത് .

## Article Content

**ഇരിട്ടി** : ആറളം ഫാമിലെ കരാറുകാരൻ സാദത്തും തൊഴിലാളി സുകേഷും സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തകർത്തു . ഞായറാഴ്ച ആയിരുന്നു സംഭവം .ഫാം ബ്ലോക്ക് രണ്ടിൽ വച്ചാണ് രണ്ടാളും ആനയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത് .

ഫാമിലെ കശുവണ്ടിയും തെങ്ങും പാട്ടത്തിനെടുത്ത സാദത്തും തൊഴിലാളിയും ഒന്നിച്ച് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആനയുടെ മുന്നിൽ പെട്ടത് . ആനയുടെ മുന്നിൽ നിന്നും രണ്ടാളും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും ആന ചവിട്ടിയതിൽ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു . ഏതാനും ആഴ്ചകൾക്ക് മുൻപാണ് സാദത്തിൻറെ തന്നെ തൊഴിലാളിയായ വൈഷണവിനെ ഇതിനടുത്തു വച്ചാണ് ആന ആക്രമിച്ച് പരിക്കേൽപ്പിച്ചത് .

കഴിഞ്ഞ ബുധൻ വ്യാഴം ദിവസങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ 11ലധികം ആനകളെ ഫാമിൽ നിന്നും തുരത്തിയിരുന്നെങ്കിലും ഇനിയും ഫാമിനുള്ളിൽ അവശേഷിക്കുന്ന ആനകളാണ് ആക്രമണം നടത്തുന്നത്. .കഴിഞ്ഞ ദിവസം ഡപ്യൂട്ടി റെയിഞ്ചറുടെ വാഹനത്തിന് നേരെയും കാട്ടാനയും കുട്ടിയും പാഞ്ഞടുത്തിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/204884/aralam)