---
title: "#pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു"
english_title: "Pinarayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205048/pinarayi"
published_at: "2024-05-13T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641eaf70315c_IMG-20240513-WA0073.jpg"
keywords: []
---

# #pinarayi l വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും പി നാണു സ്മാരക ഉദ്ഘാടനവും നടന്നു

> **Lead Summary:** **പിണറായി**: സി പി ഐ കേരളഘടക രൂപീകരണത്തിന് വേദിയായ വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും സി പി ഐ കിസാന്‍സഭ നേതാവും പിണറായിപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പി നാണു സ്മാരകത്തിന്റെ ഉദ്ഘാടനവും നടന്നു. പാറപ്രത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിച്ചു.

## Article Content

**പിണറായി**: സി പി ഐ കേരളഘടക രൂപീകരണത്തിന് വേദിയായ വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപനവും സി പി ഐ കിസാന്‍സഭ നേതാവും പിണറായിപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പി നാണു സ്മാരകത്തിന്റെ ഉദ്ഘാടനവും നടന്നു. പാറപ്രത്ത് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍വ്വഹിച്ചു.

ഇന്നത്തെ ഇന്ത്യയില്‍ ശത്രുപക്ഷത്തുള്ളവര്‍ പ്രബലരായതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. വായനശാലയുടെ ഉദ്ഘാടനം സി പി ഐ  ദേശീയ എക്‌സിക്യൂട്ടിവംഗം പി സന്തോഷ്‌കുമാര്‍ എം പി നിര്‍വ്വഹിച്ചു.  സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ സി പി ഐ സംസ്ഥാന എക്‌സി:അംഗം സി പി മുരളി, പി കൃഷ്ണപിള്ളയുടെയും സംസ്ഥാന കൗണ്‍സിലംഗങ്ങളായ സി എന്‍ ചന്ദ്രന്‍, എന്‍ ഇ ബാലറാമിന്റെയും, സി പി ഷൈജന്‍, പി നാണുവിന്റെയും ഫോട്ടോകള്‍ അനാച്ഛാദനം ചെയ്തു.പുസ്തകങ്ങള്‍ ജില്ലാ അസി:സെക്രട്ടറി എ പ്രദീപന്‍ ഏറ്റുവാങ്ങി.

ജില്ലാ അസി:സെക്രട്ടറി കെ ടി ജോസ്,മണ്ഡലം സെക്രട്ടറി അഡ്വ എം എസ് നിഷാദ്,എം മഹേഷ്‌കുമാര്‍,എം ബാലന്‍,സി എന്‍ ഗംഗാധരന്‍ ,പി പ്രമീള എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ജില്ലാ എക്‌സി:മെമ്പര്‍മാരായ എന്‍ ഉഷ,സി വിജയന്‍ എന്നിവരും പങ്കെടുത്തു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പലേരി മോഹനന്‍ പതാക ഉയര്‍ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205048/pinarayi)