---
title: "ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205075/kelakam"
published_at: "2024-05-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664223d9d9980_IMG-20240513-WA0029.jpg"
keywords: []
---

# ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ്

> **Lead Summary:** **കേളകം**: കേളകം പഞ്ചായത്തും കേളകം പിഎച്സിയും സംയുക്തമായി ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിതശൈലി രോഗങ്ങൾ, മറ്റു അലർജി രോഗങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്.

## Article Content

**കേളകം**: കേളകം പഞ്ചായത്തും കേളകം പിഎച്സിയും സംയുക്തമായി ഹരിതകർമ്മസേനക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിതശൈലി രോഗങ്ങൾ, മറ്റു അലർജി രോഗങ്ങൾ എന്നിവയിലാണ് പരിശോധന നടത്തിയത്.

മഴക്കാലപൂർവ രോഗങ്ങളെ പ്രതിരോധിക്കാനും ഡെങ്കിപനിക്ക് എതിരെയുള്ള പ്രതിരോധ മരുന്നുകളും ഇവർക്ക് നൽകി. മെഡിക്കൽ ഓഫീസർ ഡോ. കെ ഷബ്‌നയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഹരിതകർമസേന അംഗങ്ങളെ പരിശോധിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205075/kelakam)