---
title: "ഹജ്ജാജിമാർക്ക് വയനാട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205105/wayanad"
published_at: "2024-05-14T03:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66428c9b6353a_IMG-20240514-WA0003.jpg"
keywords: []
---

# ഹജ്ജാജിമാർക്ക് വയനാട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി

> **Lead Summary:** **കൽപ്പറ്റ**: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി വയനാട് ജില്ലയിൽ നിന്നും പുറപ്പെടുന്ന ഹജ്ജാജിമാർക്ക് വയനാട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

## Article Content

**കൽപ്പറ്റ**: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി വയനാട് ജില്ലയിൽ നിന്നും പുറപ്പെടുന്ന ഹജ്ജാജിമാർക്ക് വയനാട് ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

വെങ്ങപ്പള്ളി റെയിൽമ്പോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് സംഗമം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി മമ്മൂട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൾ സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ കെ. റഷീദ്, റസാഖ് കൽപ്പറ്റ, നിസാർ അഹമ്മദ്, സി. കുഞ്ഞബ്ദുള്ള, അബ്ദുള്ള മാടക്കര, പള്ളിയാട്ടു അബ്ദുള്ള, വി അസ്സയിനാർഹാജി, അഹമ്മദ് കുട്ടി ഹസനി, പി.ഹംസ , എം.എ. അസൈനാർ, റ്റി.പി. മൊയ്തീൻ ഹാജി, സലീം മേമന, അസീസ് കോറോം, പി.കെ ഹാരിസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205105/wayanad)