---
title: "പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205106/kalpetta"
published_at: "2024-05-14T03:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66428da5499a3_IMG-20240514-WA0004.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:**  **കൽപ്പറ്റ** :തിരുവനന്തപുരം ജില്ലാ കളക്ടറുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നടപടിയെ അപലപിക്കുകയും ആ നടപടി തെറ്റാണെന്നു ഉത്തരവാദിത്തോടെ വിളിച്ച്പറയുകയും ചെയ്ത ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കലിനെതിരെയുള്ള നടപടിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

 **കൽപ്പറ്റ** :തിരുവനന്തപുരം ജില്ലാ കളക്ടറുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നടപടിയെ അപലപിക്കുകയും ആ നടപടി തെറ്റാണെന്നു ഉത്തരവാദിത്തോടെ വിളിച്ച്പറയുകയും ചെയ്ത ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കലിനെതിരെയുള്ള നടപടിക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജനാധിപത്യരാജ്യത്ത് രാജഭരണകാലത്തെ ഓർമപെടുത്തുന്ന തരത്തിലാണ് തിരുവനന്തപുരം ജില്ലാ കലക്ടർ ജീവനക്കാരോട് ഇടപെടുന്നത്. സിവിൽ സർവ്വീസിൽ ഉണ്ടായിരുന്ന ഇത്തരം വിവേചനങ്ങൾക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചാണ് ജീവനക്കാർക്ക് ഇന്ന് കാണുന്ന തരത്തിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്.

അതു കൊണ്ട് തന്നെ ഈ കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടായി നോട്ടിസ് പിൻവലിച്ചില്ലെങ്കിൽ ഇനിയും ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞികണ്ണോത്ത്, കൽപ്പറ്റ കലക്ട്രേറ്റിന് മുന്നിൽ വെച്ച് നടന്ന പ്രതിഷേധ ധർണ്ണയും , പ്രകടനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എം.പി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ പ്രേംജിത്ത് , കൗൺസിൽ അംഗം കെ.ആർ സുധാകരൻ എന്നിവർ പങ്കെടുത്തു. ധർണ്ണക്ക് സുജിത്ത് പി.പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205106/kalpetta)