---
title: "വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കി കൊട്ടിയൂർ ദേവസ്വം "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205165/kottiyoor"
published_at: "2024-05-14T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642fdc9e57ad_Screenshot_20240514-112500_WhatsAppBusiness.jpg"
keywords: []
---

# വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കി കൊട്ടിയൂർ ദേവസ്വം 

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കി കൊട്ടിയൂർ ദേവസ്വം. അഞ്ച് ഗ്രൗണ്ടുകളാണ് വാഹന പാര്‍ക്കിങ്ങിനായി ഒരുങ്ങുന്നത്. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളും മന്ദംചേരിയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളും കൂടാതെ ബാവലി പുഴയ്ക്ക് അക്കരെയുള്ള ഒരു സ്ഥലവും പാർക്കിങ്ങിന് ഒരുങ്ങുന്നുണ്ട്. എന്നാൽ ഈ സ്ഥലവും അക്കരെ സന്നിധാനവുമായി ബന്ധമുണ്ടാകില്ല. നിലവിലുള്ള വഴികളിലൂടെ മാത്രമേ ഭക്ത ജനങ്ങൾക്ക് അക്കരെ പ്രവേശനം സാധ്യമാകൂ.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കി കൊട്ടിയൂർ ദേവസ്വം. അഞ്ച് ഗ്രൗണ്ടുകളാണ് വാഹന പാര്‍ക്കിങ്ങിനായി ഒരുങ്ങുന്നത്. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളും മന്ദംചേരിയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളും കൂടാതെ ബാവലി പുഴയ്ക്ക് അക്കരെയുള്ള ഒരു സ്ഥലവും പാർക്കിങ്ങിന് ഒരുങ്ങുന്നുണ്ട്. എന്നാൽ ഈ സ്ഥലവും അക്കരെ സന്നിധാനവുമായി ബന്ധമുണ്ടാകില്ല. നിലവിലുള്ള വഴികളിലൂടെ മാത്രമേ ഭക്ത ജനങ്ങൾക്ക് അക്കരെ പ്രവേശനം സാധ്യമാകൂ.

പുഴയ്ക്ക് കുറുകെ ബണ്ട് നിർമ്മിച്ചാണ് നാല് ഏക്കറോളം വരുന്ന പാർക്കിംഗ് കണ്ടെത്തുന്നത്. 1500 ഓളം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. മന്ദംചേരിയില്‍ രണ്ട് ഗ്രൗണ്ടുകളിലായി 1500 വാഹനങ്ങളും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്ത് 1000 വാഹനങ്ങളും പാര്‍ക്ക് ചെയ്യാനാകും. അഞ്ച് ഗ്രൗണ്ടുകളിലായി 4000 വാഹനങ്ങള്‍ പാര്‍ക്കചെയ്യാൻ കഴിയുമെന്നാണ് ദേവസ്വം കരുതുന്നത്. കുടിവെള്ളത്തിനായി അക്കരെ സന്നിധാനത്ത് കിണറും വാട്ടർ ടാങ്കും നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ ഉത്സവകാലത്ത് വാഹനങ്ങള്‍ക്ക് മതിയായ പാർക്കിംഗ് സൗകര്യം ലഭിക്കാതെ ഭക്തർ വലഞ്ഞിരുന്നു. സ്ഥലപരിമിതിയും വനം വകുപ്പിന്റെ നിയന്ത്രണങ്ങളുമാണ് പാർക്കിങ്ങ് വിഷയത്തിൽ ദേവസ്വത്തിനെ വലയ്ക്കുന്നത്. ഓരോ വർഷം കഴിയുംതോറും ഭക്തജന തിരക്ക് വർധിക്കുന്ന കൊട്ടിയൂരിൽ പാർക്കിങ്ങിന് സമാന്തര സംവിധാനങ്ങൾ ഇനിയും കണ്ടത്തേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205165/kottiyoor)