---
title: "മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205176/arrested"
published_at: "2024-05-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66430d332074d_download_(7).jpeg"
keywords: []
---

# മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:**  **തളിപ്പറമ്പ** : മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തു. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ ഷമ്മാസ്, കുണ്ടാംകുഴിയിലെ കായക്കൂല്‍ വീട്ടില്‍ മുനീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

 **തളിപ്പറമ്പ** : മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കളെ തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തു. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ ഷമ്മാസ്, കുണ്ടാംകുഴിയിലെ കായക്കൂല്‍ വീട്ടില്‍ മുനീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കരിമ്പത്ത് വച്ചാണ് സ്‌ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ എം.ഡി.എം.എ സഹിതം പിടിയിലായത്.  രഹസ്യ വിവരത്തെ തുടർന്ന് യുവാക്കൾ കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിൻ്റെ നേതൃത്വത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 0.700 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഷമ്മാസിനെയും മുനീബിനെയും റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205176/arrested)