---
title: "സെയ്ന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205177/applynow"
published_at: "2024-05-14T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66430f967abfe_IMG-20240514-WA0048.jpg"
keywords: []
---

# സെയ്ന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം

> **Lead Summary:**  **കണ്ണൂർ**: ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പെൺകുട്ടികൾക്കും അപേക്ഷിക്കാം. നിലവിൽ ഒന്നാം ക്ലാസിലേക്കും പ്ലസ് വണ്ണിലേക്കുമാണ് പ്രവേശനം നൽകുന്നത്.

## Article Content

 **കണ്ണൂർ**: ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പെൺകുട്ടികൾക്കും അപേക്ഷിക്കാം. നിലവിൽ ഒന്നാം ക്ലാസിലേക്കും പ്ലസ് വണ്ണിലേക്കുമാണ് പ്രവേശനം നൽകുന്നത്.

പ്ലസ് വൺ കോഴ്സിലേക്ക് ഏകജാലകം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് വിഷയങ്ങളാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205177/applynow)