---
title: "#kelakam l ഫോക്കസ് പോയിൻ്റ് 2024 കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205217/kelakam"
published_at: "2024-05-14T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66433e3054a6f_IMG-20240514-WA0076.jpg"
keywords: []
---

# #kelakam l ഫോക്കസ് പോയിൻ്റ് 2024 കരിയർ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോക്കസ് പോയിൻറ് 2024 എന്ന പേരിൽ എസ്എസ്എൽസി കഴിഞ്ഞ കുട്ടികൾക്ക് പ്ലസ് വൺ ഏകജാലക പ്രവേശനം സംബന്ധിച്ചും പത്താം ക്ലാസിനു ശേഷമുള്ള കരിയർ സാധ്യതകളെ ക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ എൻ ഐ ഗീവർഗീസ് അധ്യക്ഷനായി.

## Article Content

**കേളകം**: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫോക്കസ് പോയിൻറ് 2024 എന്ന പേരിൽ എസ്എസ്എൽസി കഴിഞ്ഞ കുട്ടികൾക്ക് പ്ലസ് വൺ ഏകജാലക പ്രവേശനം സംബന്ധിച്ചും പത്താം ക്ലാസിനു ശേഷമുള്ള കരിയർ സാധ്യതകളെ ക്കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ എൻ ഐ ഗീവർഗീസ് അധ്യക്ഷനായി.

പിടിഎ പ്രസിഡണ്ട്  എംപി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി അമ്പിളി സജി, ഹെഡ്മാസ്റ്റർ എം വി മാത്യു, ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഏകജാലകത്തെ സംബന്ധിച്ച ക്ലാസ് പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് നൽകി. മാറിയ കാലത്തെ തൊഴിൽ മേഖലകളെക്കുറിച്ചും കരിയർ സാധ്യതകളെ കുറിച്ചുമുള്ള ക്ലാസുകൾ കരിയർ ഗൈഡ് അധ്യാപകനായ  ബേബി പീറ്റർ നയിച്ചു. സ്കൂൾ സ്കൗട്ട് ആന്റെ  ഗൈഡ്സ്, എൻ എസ് എസ് വൊളണ്ടിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205217/kelakam)