---
title: "എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205236/kannur"
published_at: "2024-05-14T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66435abb418fc_IMG-20240514-WA0054.jpg"
keywords: []
---

# എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

> **Lead Summary:** **കണ്ണൂർ** : എസ് ബി ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ പി എസും എസ്.ബി. ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ്. വി യും ചേർന്ന് നിർവഹിച്ചു.

## Article Content

**കണ്ണൂർ** : എസ് ബി ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാർ ഐ പി എസും എസ്.ബി. ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ്. വി യും ചേർന്ന് നിർവഹിച്ചു.

കണ്ണൂർ സിറ്റി പോലീസ് പരിസരത്ത് നടന്ന ചടങ്ങിൽ അഡിഷണൽ എസ് പി പി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാഹനങ്ങളുടെ താക്കോൽ എസ് ബി ഐ ഡെപ്യൂട്ടി ജനറൽ മാനേജർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. കണ്ണൂർ സിറ്റി പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി സിനീഷ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205236/kannur)