---
title: "മലയോര ശബ്ദം വാർത്ത ഫലം കണ്ടു; അധികൃതർ ഇടപെട്ട് 125 കുടുംബങ്ങളുടെ കുടിവെള്ളം പുനഃസ്ഥാപിച്ചു"
english_title: "Malayorashabdam news impact; The authorities  restored drinking water to 125 families."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205273/malayorashabdam-news-impact-the-authorities-restored-drinking-water-to-125-families"
published_at: "2024-05-14T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664392d3ea6cf_WhatsApp_Image_2024-05-14_at_22.03.02.jpeg"
keywords: []
---

# മലയോര ശബ്ദം വാർത്ത ഫലം കണ്ടു; അധികൃതർ ഇടപെട്ട് 125 കുടുംബങ്ങളുടെ കുടിവെള്ളം പുനഃസ്ഥാപിച്ചു

> **Lead Summary:**  ഇരിട്ടി : ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 125 കുടുംബങ്ങളുടെ മുടങ്ങിയ കുടിവെള്ളം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ എല്ലാവീടുകളിലും വെള്ളം എത്തി. പുതിയ പാലം പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചു മാറ്റിയപ്പോൾ ജലനിധിയുടെ പൈപ്പും പൊളിച്ചുമാറ്റിയതോടെ കൊടും വേനലിൽ കുടിവെള്ളം ഇല്ലാതെ കുടുംബങ്ങൾ ബുദ്ധിമുട്ടുന്നത് മലയോര ശബ്ദം വാർത്ത ചെയ്തിരുന്നു. പൊളിച്ചുമാറ്റിയ പൈപ്പുകൾ പുനഃസ്ഥാപിക്കാതെ രണ്ടുമാസത്തോളം കുടിവെള്ളം ലഭിക്കാതെ ജനം വലഞ്ഞതോടെയാണ് മാധ്യമങ്ങളിൽ വാർത്ത വന്നത് . കുടിവെള്ളം മുടങ്ങിയതോടെ കുടുംബങ്ങളിൽ പലരും മറ്റ് ബന്ധു വീടുകളിലേക്ക് മാറിയിരുന്നു. വാർത്ത വന്നതോടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഷീബ രവി, പാലം നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കോൺട്രാക്ടർ, ആറളം ജലനിധി ഭാരവാഹികൾ തുടങ്ങിയവർ യോഗം ചേർന്ന് അടിയന്തിരമായി കുടിവെള്ളം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം കുടിവെള്ളം പുനഃസ്ഥാപിക്കാൻ ആവശ്യമായ പൈപ്പുകൾ കോൺട്രാക്ടർ എത്തിച്ചു നൽകി. പുനസ്ഥാപിക്കുന്നതിന് ആവശ്യമായ ചിലവുകൾ ജലനിധി തന്നെ വഹിക്കുകയും ചെയിതു. പാലം പണി പൂർത്തിയാകുന്നതോടെ താൽകാലികമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ പാലത്തിന് മുകളിലൂടെ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ജലനിധി ഭാരവാഹികൾക്ക് നേതാക്കൾ ഉറപ്പുനൽകി.

## Article Content

 ഇരിട്ടി : ആറളം പഞ്ചായത്തിലെ തോട്ടുകടവിലെ പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 125 കുടുംബങ്ങളുടെ മുടങ്ങിയ കുടിവെള്ളം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ എല്ലാവീടുകളിലും വെള്ളം എത്തി. പുതിയ പാലം പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചു മാറ്റിയപ്പോൾ ജലനിധിയുടെ പൈപ്പും പൊളിച്ചുമാറ്റിയതോടെ കൊടും വേനലിൽ കുടിവെള്ളം ഇല്ലാതെ കുടുംബങ്ങൾ ബുദ്ധിമുട്ടുന്നത് മലയോര ശബ്ദം വാർത്ത ചെയ്തിരുന്നു. പൊളിച്ചുമാറ്റിയ പൈപ്പുകൾ പുനഃസ്ഥാപിക്കാതെ രണ്ടുമാസത്തോളം കുടിവെള്ളം ലഭിക്കാതെ ജനം വലഞ്ഞതോടെയാണ് മാധ്യമങ്ങളിൽ വാർത്ത വന്നത് . കുടിവെള്ളം മുടങ്ങിയതോടെ കുടുംബങ്ങളിൽ പലരും മറ്റ് ബന്ധു വീടുകളിലേക്ക് മാറിയിരുന്നു. വാർത്ത വന്നതോടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാർഡ് അംഗം ഷീബ രവി, പാലം നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കോൺട്രാക്ടർ, ആറളം ജലനിധി ഭാരവാഹികൾ തുടങ്ങിയവർ യോഗം ചേർന്ന് അടിയന്തിരമായി കുടിവെള്ളം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം കുടിവെള്ളം പുനഃസ്ഥാപിക്കാൻ ആവശ്യമായ പൈപ്പുകൾ കോൺട്രാക്ടർ എത്തിച്ചു നൽകി. പുനസ്ഥാപിക്കുന്നതിന് ആവശ്യമായ ചിലവുകൾ ജലനിധി തന്നെ വഹിക്കുകയും ചെയിതു. പാലം പണി പൂർത്തിയാകുന്നതോടെ താൽകാലികമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ പാലത്തിന് മുകളിലൂടെ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും ജലനിധി ഭാരവാഹികൾക്ക് നേതാക്കൾ ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205273/malayorashabdam-news-impact-the-authorities-restored-drinking-water-to-125-families)