---
title: "മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205330/died"
published_at: "2024-05-15T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664446b54fa7d_download_(24).jpeg"
keywords: []
---

# മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **കൊളവള്ളി**: മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊളവള്ളിയിൽ പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ അയ്യംകൊല്ലി രാജ്കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ട ഇടുന്നതിനിടെയാണ് അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു. ഫയർ ഫോഴ്സ്, പുൽപ്പള്ളി പൊലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

## Article Content

**കൊളവള്ളി**: മീൻ പിടിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊളവള്ളിയിൽ പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ അയ്യംകൊല്ലി രാജ്കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ട ഇടുന്നതിനിടെയാണ് അപകടം. ചാമപ്പാറയിൽ കിണർ പണിക്കെത്തിയതായിരുന്നു. ഫയർ ഫോഴ്സ്, പുൽപ്പള്ളി പൊലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205330/died)