---
title: "ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205512/iritty"
published_at: "2024-05-16T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664588e491bfc_IMG-20240516-WA0012.jpg"
keywords: []
---

# ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി പാലം ബസ്റ്റോപ്പിന് സമീപം കാൽനട യാത്രക്കാരൻ തന്തോട് സ്വദേശി പാറയ്ക്കൽ തൈബ് മുഹമ്മദ് ആണ് മരിച്ചത് . ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ വാഹനം ഇനിയും തിരിച്ചറിഞ്ഞില്ല . അപകടത്തിൽ പെട്ട് റോഡിൽ കിടന്ന തൈബ് മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

## Article Content

**ഇരിട്ടി** : ഇരിട്ടി പാലം ബസ്റ്റോപ്പിന് സമീപം കാൽനട യാത്രക്കാരൻ തന്തോട് സ്വദേശി പാറയ്ക്കൽ തൈബ് മുഹമ്മദ് ആണ് മരിച്ചത് . ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ വാഹനം ഇനിയും തിരിച്ചറിഞ്ഞില്ല . അപകടത്തിൽ പെട്ട് റോഡിൽ കിടന്ന തൈബ് മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

ഇന്നലെ രാത്രി 9.30 ഓടെ ഇരിട്ടി പഴയപാലം നേരമ്പോക്ക് ജംഗ്ഷന് സമീപമാണ് സംഭവം . കനത്ത മഴയെ തുടർന്ന് കറന്റ് ഇല്ലാത്തതുകൊണ്ട് ഇരിട്ടി ടൗൺ മുഴുവൻ ഇരുട്ടിൽ മുങ്ങി കിടന്ന സമയത്താണ് അപകടം . ഇരിട്ടി ടൗണിൽ 30 ഓളം സോളാർ വഴിവിളക്കുകൾ ഉണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കാത്തതാണ് അപകട കാരണം എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്.

വഴിവിളക്കുകൾ പണി മുടക്കിയതോടെ രാത്രി അയാൽ ടൗൺ മുഴുവൻ ഇരുട്ടിൽ ആകുന്നത് പതിവാകുകയാണ് . വഴി വിളക്കുകൾ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണെങ്കിലും  അധികൃതരുടെ അനാസ്ഥ ഇപ്പോഴും തുടരുകയാണ് .

ഇതോടെ ടൗൺ ഇരുട്ടുമൂടികിടക്കുന്നതിന്റെ ആദ്യ രക്ത സാക്ഷി ആയിരിക്കുകയാണ് തൈബ് മുഹമ്മദ് . ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം എന്ന ആവശ്യമാണ് എല്ലാ മേഖലകളിൽ നിന്നും ഉയരുന്നത് . അപകടത്തിന് കാരണമായ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ് . ഭാര്യ : ആയിഷ . മക്കൾ : നബീന , അറഫ , അഫ്‌നാൻ ,ഉമ്മർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205512/iritty)