---
title: "ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205573/iritty"
published_at: "2024-05-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645b00bbf603_IMG-20240516-WA0013.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **ഇരിട്ടി**: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാർ ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി _തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവംപറമ്പിൽ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആണ് അപകടം.

## Article Content

**ഇരിട്ടി**: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാർ ഓടിച്ചയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി _തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവംപറമ്പിൽ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആണ് അപകടം.

ഇരിക്കൂറിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന വള്ളിത്തോട് സ്വദേശി സി. ശുഹൈബ് ഓടിച്ച കാറിന് മുകളിലേക്കാണ് മരം വീണത്. പെരുവംപറമ്പ് പള്ളിക്ക് സമീപം റോഡരികിലെ അടിഭാഗം ദ്രവിച്ച കൂറ്റൻ പൂമരം കനത്ത കാറ്റിൽ റോഡിലേക്ക് പതിക്കുകയായിരുന്നു.

ഡ്രൈവിംങ്ങിനിടയിൽ മരം റോഡിലേക്ക് കടപുഴകി വരുന്നത് ശുഹൈബ് കണ്ടെങ്കിലും കാർ നിർത്തി പിറകിലോട്ട് എടുക്കുന്നതിനിടയിൽ മരം കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നെങ്കിലും ശുഹൈബിന് പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെടുകയാ യിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205573/iritty)