---
title: "ശബരിമല മകരവിളക്ക് മഹോത്സവം നാളെ"
english_title: "Sabarimala Makaravilakku "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20567/sabarimala-makaravilakku"
published_at: "2022-01-13T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfb6774b3b1_images.jpeg"
keywords: []
---

# ശബരിമല മകരവിളക്ക് മഹോത്സവം നാളെ

> **Lead Summary:** ശബരിമല മകരവിളക്ക് മഹോത്സവം നാളെ. കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് മുന്നില്‍ കണ്ട് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.

## Article Content

ശബരിമല മകരവിളക്ക് മഹോത്സവം നാളെ. കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് മുന്നില്‍ കണ്ട് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.

മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ലെങ്കിലും മകരജോതി ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തുകയാണ് അയ്യപ്പന്മാര്‍. എരുമേലിയില്‍ നിന്നും പേട്ടതുള്ളിയെത്തിയ അമ്ബലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ പമ്ബാ സദ്യ ഇന്ന് നടക്കും. വൈകിട്ട് പമ്ബാ വിളക്കിന് ശേഷമാവും ഇരു സംഘങ്ങളും സന്നിധാനത്ത് എത്തുക.

മകരവിളക്ക് ദിവസമായ നാളെ എഴുപതിനായിരം പേര്‍ക്കാണ്സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിരിവെച്ച്‌ തങ്ങുന്ന ഭക്തരെ നിര്‍ബന്ധിച്ചു മലയിറക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. തിരക്ക് മുന്നില്‍ കണ്ട് വന്‍ സുരക്ഷാ ക്രമീരണങ്ങളാണ് പൊലീസും ഇതര വകുപ്പുകളും സ്വീകരിച്ചിരിക്കുന്നത്.മകരവിളക്കിനോടനുബന്ധിച്ചുള്ള ശബരിമലയിലെ ശുദ്ധിക്രിയകള്‍ ഇന്ന് പൂര്‍ത്തിയാവും. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്ന നാളെ ഉച്ചക്ക് 2.29 നാണ് മകര സംക്രമ പൂജ. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30 ഓടെ ശരംകുത്തിയിലെത്തും. ആറരയോടെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള മഹാദീപാരാധനയും മകര ജ്യോതി ദര്‍ശനവും നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20567/sabarimala-makaravilakku)