---
title: "വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രഥമ അക്ഷരപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205702/wayanad"
published_at: "2024-05-17T04:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66468d3621904_Picsart_24-05-17_04-12-32-604.jpg"
keywords: []
---

# വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രഥമ അക്ഷരപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

> **Lead Summary:** **വയനാട്** : വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന വയനാട് അക്ഷരപുര സ്ക‌ാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു.

## Article Content

**വയനാട്** : വയനാട് ജില്ലയിലെ മികച്ച എഴുത്തുകാരെ ആദരിക്കുന്നതിനും സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ പ്രതിനിധീകരിക്കുന്ന മികച്ച പുസ്ത‌കങ്ങൾക്ക് അംഗീകാരം നൽകുന്നതിനുമായി ഈ വർഷം മുതൽ വയനാട് ജില്ല ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന വയനാട് അക്ഷരപുര സ്ക‌ാരത്തിന്റെ ജേതാക്കളെ പ്രഖ്യാപിച്ചു.

പ്രവർത്തകനും ചലചിത്രകാരനും ചരിത്രകാരനും പ്രശസ്ത‌ മാധ്യമ സാംസ്ക‌ാരിക സംഭാവന പ്രവർത്തകനുമായ ഒ. കെ. ജോണിക്ക് ഈ വർഷത്തെ സമഗ്ര യ്ക്കുള്ള അക്ഷരപുരസ്‌കാരം നൽകും. മികച്ച നോവലിനുള്ള പുരസ്‌കാരം 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവൽ രചിച്ച അർഷാദ് ബത്തേരിക്ക് നൽകും. മികച്ച കവിതക്കുള്ള പുരസ്‌കാരം 'ഭൂമിക്കുമെനിക്കുമിടയിലെ രഹസ്യങ്ങൾ' എന്ന കവിത രചിച്ച സുജിത സി. പിക്ക് നൽകും. മികച്ച കഥക്കുള്ള പുരസ്‌കാരം 'ട്രയൽ നം.115' എന്ന കഥ രചിച്ച നിതിൻ ബാൽ എന്ന കഥാകാരന് നൽകും. വൈജ്ഞാനിക മേഖലയിലുള്ള പുരസ്ക‌ാരം 'വയനാടൻ ഗ്രാമങ്ങൾ' എന്ന കൃതി രചിച്ച ബാവ. കെ.പാലുകുന്നിന് നൽകും. വയനാട് ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പി. പോക്കർ മാസ്റ്റർ, കെ. എസ് ടെന്നിസൺ മാസ്റ്റർ, എം. ബാലഗോപാലൻ എന്നിവരുടെ സ്‌മരണ നിലനിർത്തുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും നല്ല ഗ്രന്ഥശാലകൾക്കും മികച്ച സേവനം നടത്തുന്ന ലൈബ്രേറിയന്മാർക്കുമുള്ള അവാർഡുകളും പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള പി. പോക്കർ മാസ്റ്റർ സ്‌മാരക പുരസ്‌കാരം സുൽത്താൻ ബത്തേരി താലൂക്കിലെ നവോദയ ഗ്രന്ഥശാല കണ്ണങ്കോടിന് നൽകും. താലൂക്ക്‌തലത്തിൽ ഇ. കെ മാധവൻ നായർ സ്‌മാരക പുരസ്‌കാരം മാനന്തവാടി താലൂക്കിലെ സർഗ്ഗ ഗ്രന്ഥാലയം ഒഴുക്കൻമൂല, കെ. കുഞ്ഞീദ് സ്‌മാരക പുരസ്‌കാരം വൈത്തിരി താലൂക്കിലെ പത്മ‌പ്രഭ ഗ്രന്ഥാലയം കൈനാട്ടി എന്നീ ഗ്രന്ഥശാലകൾക്കും നൽകും. ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള എം. ബാലഗോപാലൻ സ്മാരക പുരസ്ക‌ാരത്തിന് എം. നാരായണൻ (പബ്ലിക് ലൈബ്രറി വെള്ളമുണ്ട) അർഹനായി. താലൂക്ക്‌തലത്തിൽ കെ. എസ്. ടെന്നിസൺ മാസ്റ്റർ സ്‌മാരക പുരസ്കാരം സുൽത്താൻ ബത്തേരി താലൂക്കിലെ എം. പി. മുരളീധരൻ (യുവപ്രതിഭ ഗ്രന്ഥാലയം കേണിച്ചിറ), ഇ. എം. ശങ്കരൻ മാസ്റ്റർ സ്മാരക പുരസ്കാരം മാനന്തവാടി താലൂക്കിലെ എം. നാരായണൻ (പബ്ലിക് ലൈബ്രറി വെള്ളമുണ്ട്), പി. അമ്മദ് സ്മാരക പുരസ്‌കാരം വൈത്തിരി താലൂക്കിലെ പി. എം. എൽദോ (ഗ്രാമോദയം ക്ലബ്ബ് & ലൈബ്രറി മാണ്ടാട്) എന്നിവർക്കും നൽകും 2024 മെയ് 25 ശനിയാഴ്‌ച വൈകുന്നേരം ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്‌ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205702/wayanad)