---
title: "കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205706/iritty"
published_at: "2024-05-17T04:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664691579f85d_Screenshot_20240517-043301_WhatsAppBusiness.jpg"
keywords: []
---

# കാറ്റും മഴയും : കുടകിൽ നേത്ര വാഴകൾ നശിച്ചു 

> **Lead Summary:** **ഇരിട്ടി** : കാറ്റും മഴയും കുടകിൽ വിളവെടുപ്പിന് ഒരുമാസം മാത്രം പ്രായമുള്ള നേത്ര വാഴകൾ നശിച്ചു. കുടക് ജില്ലയിലെ വീരാജ്പേട്ട താലൂക്കിൽ മഗ്ഗുള വില്ലേജിലെ കർഷകൻ മാദപ്പയുടെ 1200 കുലവന്ന നേന്ത്ര വാഴകളാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ നിലം പൊത്തിയത് .

## Article Content

**ഇരിട്ടി** : കാറ്റും മഴയും കുടകിൽ വിളവെടുപ്പിന് ഒരുമാസം മാത്രം പ്രായമുള്ള നേത്ര വാഴകൾ നശിച്ചു. കുടക് ജില്ലയിലെ വീരാജ്പേട്ട താലൂക്കിൽ മഗ്ഗുള വില്ലേജിലെ കർഷകൻ മാദപ്പയുടെ 1200 കുലവന്ന നേന്ത്ര വാഴകളാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ നിലം പൊത്തിയത് .

വർഷങ്ങളായി വാഴക്കൃഷി ചെയ്തുവരുന്ന സാധാരണ കർഷകനായ മാദപ്പക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് . കടം വാങ്ങി കൃഷി ഇറക്കിയ കർഷകൻറെ വിളവെടുക്കാൻ ഒരുമാസം കൂടി മാത്രമുള്ള വാഴകൾ നശിച്ചതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് വാഴ കർഷകൻ .

പാകമാകാത്ത വാഴക്കുലകൾ ഒന്നും ഗാർഹിക ആവശ്യങ്ങൾക്ക് പോലും വിൽക്കാൻ കഴിയില്ലെന്ന് കർഷകൻ വേദനയോടെ പറയുന്നു . തനിക്ക് സംഭവിച്ചത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണെന്നും സർക്കാർ അടിയന്തിര ധന സഹായം നൽകിയില്ലെങ്കിൽ ജീവിതം പോലും പ്രതിസന്ധിയിൽ ആകുമെന്നാണ് മാദപ്പ പറയുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205706/iritty)