---
title: "ഹൃദയത്തിലെ എല്ലാ ഗാനങ്ങളും നാളെ റിലീസ് ചെയ്യും "
english_title: "Hrdhayam songs Release tomorrow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20574/hrdhayam-songs-release-tommorow"
published_at: "2022-01-13T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfc19de7e6a_Picsart_22-01-13_11-36-26-996.jpg"
keywords: []
---

# ഹൃദയത്തിലെ എല്ലാ ഗാനങ്ങളും നാളെ റിലീസ് ചെയ്യും 

> **Lead Summary:** പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.

## Article Content

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം . പാട്ടിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ വലിയ വിജയമായി മാറിയിരുന്നു.

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഇതില്‍ അഞ്ച് ഗാനങ്ങളാണ് റിലീസ് ആയത്. നാളെ സിനിമയിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്യും. വിനീത് ശ്രീനിവാസന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദര്‍ശന, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം ജനുവരി 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20574/hrdhayam-songs-release-tommorow)