---
title: "അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം"
english_title: "ayyankunnu aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205808/ayyankunnu-aralam"
published_at: "2024-05-17T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66472556cf9f2_WhatsApp_Image_2024-05-17_at_14.47.33.jpeg"
keywords: []
---

# അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം

> **Lead Summary:**  ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കുരിയച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐസക് തോമസ് മുണ്ടപ്ലാക്കൽ പഞ്ചായത്ത് മെമ്പർമാരായ സെലീന ബിനോയ്, എൽസമ്മ ചേന്നങ്കുളം, എ വൺ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് വി വി, ജെയ്സൺ ടി എ, ജെ എഛ് ഐ അരുൺ എസ് സി, ജെ പി എച് എൻ മോളി പി.ഡി, അനിഷ എന്നിവർ സന്നിഹിതരായി വ്യാപാരി പ്രതിനിധികൾ ഹരിത കർമ്മ സേന തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്ന് മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

## Article Content

 ആറളം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കുരിയച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐസക് തോമസ് മുണ്ടപ്ലാക്കൽ പഞ്ചായത്ത് മെമ്പർമാരായ സെലീന ബിനോയ്, എൽസമ്മ ചേന്നങ്കുളം, എ വൺ ജോസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് വി വി, ജെയ്സൺ ടി എ, ജെ എഛ് ഐ അരുൺ എസ് സി, ജെ പി എച് എൻ മോളി പി.ഡി, അനിഷ എന്നിവർ സന്നിഹിതരായി വ്യാപാരി പ്രതിനിധികൾ ഹരിത കർമ്മ സേന തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്ന് മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205808/ayyankunnu-aralam)