---
title: "വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു"
english_title: "West Nile virus calicut"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205814/west-nile-virus-calicut"
published_at: "2024-05-17T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66472992c844f_mana.jpg"
keywords: []
---

# വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ചു

> **Lead Summary:** കോഴിക്കോട്: വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം വെസ്റ്റ് നൈൽ മൂലമെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെസ്റ്റ് നൈൽ പനി കേസുകൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വെസ്റ്റ് നൈൽ പനി എന്ന പകർച്ചവ്യാധി വൈറസ് മൂലമാണുണ്ടാകുന്നത്. രോഗകാരി വെസ്റ്റ് നൈൽ വൈറസാണ്.

## Article Content

കോഴിക്കോട്: വെസ്റ്റ് നൈൽ പനി മരണം കോഴിക്കോട് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം വെസ്റ്റ് നൈൽ മൂലമെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. വെസ്റ്റ് നൈൽ പനി കേസുകൾ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. വെസ്റ്റ് നൈൽ പനി എന്ന പകർച്ചവ്യാധി വൈറസ് മൂലമാണുണ്ടാകുന്നത്. രോഗകാരി വെസ്റ്റ് നൈൽ വൈറസാണ്.

ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത് ക്യൂലക്‌സ് കൊതുകുകളിലൂടെയാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാത്ത ഈ അസുഖം പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാന ലക്ഷണങ്ങളായി പറയുന്നത് തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ തുടങ്ങിയവയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205814/west-nile-virus-calicut)