---
title: "പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205860/kannur"
published_at: "2024-05-17T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664756f1835cf_images_(22).jpeg"
keywords: []
---

# പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

> **Lead Summary:**  **അബുദാബി**: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു.

## Article Content

 **അബുദാബി**: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു.

ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ സ​ർ​വീസ്​ ആ​രം​ഭി​ക്കു​ന്ന​ത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ്​ ശൃംഖല വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 21 പ്രതിവാര സര്‍വീസുകള്‍ കൂടി ഇന്‍ഡിഗോയുടെ ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇ​തോ​ടെ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ഇൻ​ഡി​ഗോ​യു​ടെ ആ​കെ സ​ർ​വീസു​ക​ൾ 63 ആ​യി​. ഇൻഡിഗോ പു​തി​യ സ​ർ​വീ​സ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നുള്ള ആ​കെ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം 120 ക​ട​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205860/kannur)