---
title: "കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു "
english_title: "Landslide in Kuttalam; Student died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205896/landslide-in-kuttalam-student-died"
published_at: "2024-05-17T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664779ceba696_kuttalam.jpg"
keywords: []
---

# കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു 

> **Lead Summary:** തമിഴ്നാട്: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17 കാരനാണ് മരിച്ചത്. പെട്ടെന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വെള്ളച്ചാട്ടത്തിലേക്കുള്ള നട വഴിയിലൂടെയടക്കം വെള്ളം കവിഞ്ഞൊഴുകി. കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17കാരനെയാണ് കാണാതായത്. ഡ്രോൺ അടക്കം എത്തിച്ചുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തമിഴ്നാട്: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17 കാരനാണ് മരിച്ചത്. പെട്ടെന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വെള്ളച്ചാട്ടത്തിലേക്കുള്ള നട വഴിയിലൂടെയടക്കം വെള്ളം കവിഞ്ഞൊഴുകി. കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17കാരനെയാണ് കാണാതായത്. ഡ്രോൺ അടക്കം എത്തിച്ചുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മഴ കനക്കുമ്പോൾ സ്ഥിരമായി മഴവെള്ളപ്പാച്ചിൽ ഉണ്ടാകാറുള്ള മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഈ തവണ മുന്നറിയിപ്പ് ഉണ്ടാവാത്തതാണ് വിനോദസഞ്ചാരികൾ ആ സമയത്ത് കുളിക്കാൻ ഇറങ്ങാൻ കാരണം. സംസ്ഥാന വ്യാപകമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം എന്നീ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മധുരയിൽ പുലർച്ചെ വീട് ഇടിഞ്ഞുവീണ് 44 കാരൻ മരിച്ചിരുന്നു. സംസ്ഥാനത്ത് നീലഗിരി ഉൾപ്പെടെയുള്ള 7 ജീല്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അപകട സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുന്നതാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205896/landslide-in-kuttalam-student-died)