---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205917/traffic"
published_at: "2024-05-18T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66480b03912d1_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:**  എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപത്ത് നിന്നും കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിച്ചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ 22 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 എന്‍ എച്ച് 66 ചിറക്കല്‍ ഹൈവേ ജംഗ്ഷന് സമീപത്ത് നിന്നും കടലായി അമ്പലം - ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ - വെങ്ങര വയല്‍ വഴി അംബികാ റോഡില്‍ എത്തിച്ചേരുന്ന പഞ്ചായത്ത് റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ 22 വരെ റോഡ് പൂര്‍ണ്ണമായും അടച്ചിടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ പുതിയതെരു ഹൈവേ വഴിയോ വളപട്ടണം അലവില്‍ റോഡ് വഴിയോ പോകേണ്ടതാണ്. റാങ്ക് പട്ടിക റദ്ദായി ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി 245/2020) തസ്തികയിലേക്ക് 2023 ഏപ്രില്‍ മൂന്നിന് നിലവില്‍ വന്ന 226/2023/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2024 ഏപ്രില്‍ രണ്ടിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205917/traffic)