---
title: "മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം"
english_title: "School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205938/school"
published_at: "2024-05-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66482414dca22_images.png"
keywords: []
---

# മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

> **Lead Summary:** **കണ്ണൂർ** : പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024 - 25 അധ്യയന വര്‍ഷം അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് എസ് ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024 - 25 അധ്യയന വര്‍ഷം അഞ്ച്, ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് എസ് ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ മെയ് 20ന് രാവിലെ 11 മണിക്ക് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205938/school)