---
title: "ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205939/wayanad"
published_at: "2024-05-18T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648252a01c4a_IMG-20240518-WA0012.jpg"
keywords: []
---

# ഹംസയുടെ വിയോഗം വയനാട് പ്രസ് ക്ലബ് അനുശോചിച്ചു 

> **Lead Summary:** ** കല്‍പ്പറ്റ.** കഴിഞ്ഞ 18 വര്‍ഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയില്‍ ഹംസയുടെ നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. വയനാട് പ്രസ് ക്ലബിലെ നിറസാനിധ്യമായിരുന്നു ഹംസക്ക. ജോലിയോട് ഇത്രയും ആത്മാര്‍ഥത പുലര്‍ത്തിയ അദ്ദേഹം ഒരു പരാതിക്കും ഇടനല്‍കാതെയാണ് മരണത്തിന്റെ അന്നുവരെയും സേവനനിരതനായിരുന്നത്.

## Article Content

** കല്‍പ്പറ്റ.** കഴിഞ്ഞ 18 വര്‍ഷക്കാലം മനോരമ ന്യൂസിന്റെ വയനാട് ഡ്രൈവറായിരുന്ന എമിലി മേലേപീടികയില്‍ ഹംസയുടെ നിര്യാണത്തില്‍ വയനാട് പ്രസ് ക്ലബ് അനുശോചിച്ചു. വയനാട് പ്രസ് ക്ലബിലെ നിറസാനിധ്യമായിരുന്നു ഹംസക്ക. ജോലിയോട് ഇത്രയും ആത്മാര്‍ഥത പുലര്‍ത്തിയ അദ്ദേഹം ഒരു പരാതിക്കും ഇടനല്‍കാതെയാണ് മരണത്തിന്റെ അന്നുവരെയും സേവനനിരതനായിരുന്നത്.

കുടുംബത്തിനൊപ്പം മനോരമ വയനാട് ബ്യൂറോക്കും വയനാട് പ്രസ് ക്ലബിനും തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും പ്രസ് ക്ലബില്‍ ചേര്‍ന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു മിനുട്ട് മൗനമാചരിച്ചതിന് ശേഷം നടന്ന പരപാടിയില്‍ പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ രാംദാസ്, കെ മുസ്തഫ, മനോരമ ന്യൂസ് മലബാര്‍ റീജനല്‍ ഹെഡ് ബിജി തോമസ്, എസ് മഹേഷ് കുമാര്‍, വയനാട് ബ്യൂറോ ചീഫ് ചെറിയാന്‍ വര്‍ഗീസ്, മലയാള മനോരമ വയനാട് ബ്യൂറോ ചീഫ് ഷിന്റോ ജോസഫ്, സര്‍ക്കുലേഷന്‍ മാനേജര്‍ ഫ്രാന്‍സിസ് ജോസ്, കെ സജീവന്‍, കൃഷ്ണകുമാര്‍, എം കമല്‍, കെ.പി ഷൗക്കത്തലി, സന്തോഷ് പിള്ള, ടി സംഗീത്, സുര്‍ജിത് അയ്യപ്പത്ത്, ബ്രിജേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ് ഗിരീഷ്, ട്രഷറര്‍ ജോമോന്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി ടി അനീസ് അലി, മിഥുന്‍ സുരേന്ദ്രന്‍, ടി.പി ധനേഷ്, പ്രേമലത സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205939/wayanad)