---
title: "റെക്കോർഡിട്ട് സ്വർണവില: 640 രൂപ വർദ്ധിച്ച് പവന് 54,720 രൂപയായി"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/205985/goldrate"
published_at: "2024-05-18T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648519a5ecd6_images_(1)_(17).jpeg"
keywords: []
---

# റെക്കോർഡിട്ട് സ്വർണവില: 640 രൂപ വർദ്ധിച്ച് പവന് 54,720 രൂപയായി

> **Lead Summary:**  തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഈവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഇന്നലെ ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.

## Article Content

 തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഈവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഇന്നലെ ഒരു പവന് 200 രൂപയാണ് കുറഞ്ഞത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ ഉയർന്നു. 6840 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 5700 രൂപയായി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഇന്ന്  നാല് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/205985/goldrate)