---
title: "തൃശൂരിൽ ഹെൽത്ത് - ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി"
english_title: "Health - Inspector commits suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20602/Health-Inspector-commits-suicide"
published_at: "2022-01-13T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfe90ce975f_PicsArt_01-13-02.24.55.jpg"
keywords: []
---

# തൃശൂരിൽ ഹെൽത്ത് - ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

> **Lead Summary:** തൃശൂരിൽ ഹെൽത്ത് - ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ ലേഡി ഹെൽത്ത് ഇൻസ്പെക്ടര്‍ 53 വയസ്സുള്ള അമ്പിളി ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തൃശ്ശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍.എച്ച്. ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച് വരവൂര്‍ പി.എച്ച്‌.സിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.

## Article Content

തൃശൂരിൽ ഹെൽത്ത് - ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ ലേഡി ഹെൽത്ത് ഇൻസ്പെക്ടര്‍ 53 വയസ്സുള്ള അമ്പിളി ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തൃശ്ശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍.എച്ച്. ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച് വരവൂര്‍ പി.എച്ച്‌.സിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.

എന്നാല്‍ വരവൂര്‍ പി.എച്ച്.സി യില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20602/Health-Inspector-commits-suicide)