---
title: "വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ"
english_title: "  house was donated on the wedding anniversary day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206046/house-was-donated-on-the-wedding-anniversary-day"
published_at: "2024-05-18T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66489234731e1_malayorashabdam.jpg"
keywords: []
---

# വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ

> **Lead Summary:**  പേരാവൂർ: സെന്റ് വിൻസന്റ് ഡീ പോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ. തൊണ്ടിയിൽ - തെറ്റുവഴി റോഡിലെ താമസക്കാരായ ചെറുപുഷ്പം ജോസഫ് -കൊച്ചുത്രേസ്യ ദമ്പതിമാരാണ് പത്ത് ലക്ഷം രൂപയിലധികം ചിലവഴിച്ച് സ്‌നേഹവീട് നിർമ്മിച്ച് നൽകിയത്. പേരാവൂരിലെ സെന്റ് വിൻസന്റ് ഡീ പോൾ സംഘടനയുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി വീടിന്റെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. തൊണ്ടിയിൽ കല്ലടിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ വി ബാബു, വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ഫ്രാൻസിസ് കൂറ്റനാൽ എന്നിവർ സംസാരിച്ചു

## Article Content

 പേരാവൂർ: സെന്റ് വിൻസന്റ് ഡീ പോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവാഹ വാർഷിക ദിനത്തിൽ സ്നേഹവീട് കൈമാറി പേരാവൂരിലെ ദമ്പതിമാർ. തൊണ്ടിയിൽ - തെറ്റുവഴി റോഡിലെ താമസക്കാരായ ചെറുപുഷ്പം ജോസഫ് -കൊച്ചുത്രേസ്യ ദമ്പതിമാരാണ് പത്ത് ലക്ഷം രൂപയിലധികം ചിലവഴിച്ച് സ്‌നേഹവീട് നിർമ്മിച്ച് നൽകിയത്. പേരാവൂരിലെ സെന്റ് വിൻസന്റ് ഡീ പോൾ സംഘടനയുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി വീടിന്റെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. തൊണ്ടിയിൽ കല്ലടിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം സണ്ണി ജോസഫ് എംഎൽഎ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ വി ബാബു, വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ഫ്രാൻസിസ് കൂറ്റനാൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206046/house-was-donated-on-the-wedding-anniversary-day)