---
title: "വിലങ്ങര നാരായണ ഭട്ടതിരിപ്പാടിൻറ നിര്യാണത്തിൽ കൊട്ടിയൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി"
english_title: "Kottiyoor Devaswom "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20606/kottiyoor-devaswom"
published_at: "2022-01-13T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfed2ea0be6_Picsart_22-01-13_14-44-23-930.jpg"
keywords: []
---

# വിലങ്ങര നാരായണ ഭട്ടതിരിപ്പാടിൻറ നിര്യാണത്തിൽ കൊട്ടിയൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** കൊട്ടിയൂർ ക്ഷേത്രത്തിന്റെ ജനസമുദായിയും ഉത്തരമലബാറിലെ നിരവിധി ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം അലങ്കരിക്കുന്നയാളുമായ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിൻറ അകാല നിര്യാണത്തിൽ കൊട്ടിയൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി.

## Article Content

കൊട്ടിയൂർ ക്ഷേത്രത്തിന്റെ ജനസമുദായിയും ഉത്തരമലബാറിലെ നിരവിധി ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം അലങ്കരിക്കുന്നയാളുമായ വിലങ്ങര നാരായണ ഭട്ടതിരിപ്പാടിൻറ അകാല നിര്യാണത്തിൽ കൊട്ടിയൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി.

കൊട്ടിയൂർ മഹാക്ഷേത്ര വൈശാഖ മഹോത്സവകാലത്ത് ക്ഷേത്ര ചടങ്ങുകൾ പരമ്പരാഗത രീതിക്ക് ഭംഗം വരാതെ നിർവ്വഹിക്കുന്നതിന് ക്ഷേത്ര അടിയന്തിര യോഗം അദ്ധ്യക്ഷൻ എന്ന നിലയിൽ സുത്യർഹമായ നേതൃത്വമാണ് വഹിച്ചിട്ടുള്ളത്.

ക്ഷേത്രോത്സവത്തിലെ സൗമ്യ സാനിദ്ധ്യമായ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള യോഗത്തിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി സുബ്രമണ്യൻ നായർ, ട്രസ്റ്റിമാരായ ടി. നാരായണൻ നായർ, എ. ദാമോദരൻ നായർ, പി.ആർ ലാലു, എക്സി. ഓഫീസർ കെ. നാരായണൻ, ഹരിദാസൻ, കെ.സി വേണുഗോപാൽ, കെ. സന്തോഷ് തുടങ്ങിയവരും അനുസ്മരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20606/kottiyoor-devaswom)