---
title: "കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206069/iritty"
published_at: "2024-05-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648aa7029cf5_IMG-20240518-WA0040.jpg"
keywords: []
---

# കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ അരങ്ങ് കലോത്സവം മണത്തണയിൽ

> **Lead Summary:**  **പേരാവൂർ** : കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം മെയ് 22,23 തിയ്യതികളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുമെന്ന് പഞ്ചായത്ത്‌ - കുടുംബശ്രീ ഭാരവാഹികൾ അറിയിച്ചു.

## Article Content

 **പേരാവൂർ** : കുടുംബശ്രീ ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം മെയ് 22,23 തിയ്യതികളിൽ മണത്തണ ഹൈസ്കൂളിൽ നടക്കുമെന്ന് പഞ്ചായത്ത്‌ - കുടുംബശ്രീ ഭാരവാഹികൾ അറിയിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ പ്രസ്ഥാനം 26 വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി അരങ്ങ് -2024 എന്ന പേരിൽ കലോത്സവം സംസ്‌ഥാന തലത്തിൽ സംഘടിപ്പിക്കുന്നത്.

ഇരിട്ടി -പേരാവൂർ ബ്ലോക്കുകളിലെ സി ഡി എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ,പടിയൂർ,ഇരിക്കൂർ സി ഡി എസ്സുകളും ചേർന്ന് 18 സി ഡി എസ്സുകളിൽ(തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ) നിന്നായി 800 ൽ പരം കലാകാരികൾ ക്ലസ്‌റ്റർ മത്സരങ്ങളിൽ പങ്കെടുക്കും.

സണ്ണി ജോസഫ് എംഎൽഎ രക്ഷാ ധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ചെയർമാനായും നൈൽ കോട്ടായി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. 4 വേദികളിലായി 40 മത്സരങ്ങൾ , സ്‌റ്റേജ് ഇതര വിഭാഗത്തിൽ ഉണ്ടാകും . 18 മുതൽ 40 വയസ്സുവരെയുള്ള അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികളാണ് ഓക്‌സിലറി വിഭാഗത്തിൽ കലോത്സവത്തിന് മത്സരിക്കുന്നത്.

കുടുംബശ്രീ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണാവശ്യത്തിനായുള്ള വിഭവങ്ങൾ കുടുംബശ്രീ സി ഡി എസ്സുകളിൽ നിന്ന് ശേഖരിക്കും. മെയ് 21 ന് പേരാവൂർ കുടുംബശ്രീ അംഗങ്ങളുടെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മെയ് 22 ന് ‌സ്റ്റേജിതര മത്സരങ്ങളും, 23 ന് സ്റ്റേജിന മത്സരങ്ങളുമാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206069/iritty)