---
title: "ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും "
english_title: "BJP district level general meeting "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20607/bjp-district-level-general-meeting"
published_at: "2022-01-13T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfee591199d_Screenshot_2022-01-13-14-49-29-29_7352322957d4404136654ef4adb64504.jpg"
keywords: []
---

# ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും 

> **Lead Summary:** കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും നടത്തുമെന്ന് ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ബി.ജെ.പി ജില്ലാതല പൊതുസമ്മേനം തലശേരിയിലും കണ്ണൂരിലും നടത്തുമെന്ന് ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 15ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണുർ സ്റ്റേഡിയം കോർണറിലും 17 ന് വൈകുന്നേരം 4.30 ന് തലശേരിയിലും നടക്കും. കണ്ണൂരിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് തലശേരിയിൽ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ, മേഖലാ പ്രസിഡൻ്റ് ജയചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിക്കും

കണ്ണൂരിലെ പരിപാടിക്ക് പയ്യന്നുർ ,പെരിങ്ങോം, മാടായി, കല്യാശേരി, മയ്യിൽ, തളിപ്പറമ്പ് ,ഇരിക്കൂർ, ആലക്കോട്,ചിറക്കൽ, അഴിക്കോട്, കണ്ണൂർ, എടക്കാട് മണ്ഡലങ്ങളിലെ പ്രവർത്തകരും തലശേരിയിലെ പരിപാടിയിൽ തലശേരി, കതിരുർ 'പാനൂർ, കൂത്തുപറമ്പ് ,മട്ടന്നു ർ, ചിറ്റാരിപ്പറമ്പ് ,പേരാവൂർ, ഇരിട്ടി, ധർമടം, ചക്കരക്കൽ മണ്ഡലത്തിലെ പ്രവർത്തകരും പങ്കെടുക്കും

പോപ്പുലർ ഫ്രണ്ടിൻ്റെ പൂർവ രൂപമായ എൻ.ഡി.എഫ് രുപീകരിച്ചതിനു ശേഷം മുപ്പത്തിയഞ്ച് - ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരെയാണ് കേരളത്തിൽ കൊലപ്പെടുത്തിയത് അക്രമികളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന മൃദുസമീപനമാണ് ഭീകരവാദികൾക്ക് വളമാകുന്നത്.ഇടതു -വലത് മുന്നണികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്.ഡി.പി.ഐയുമായി ഭരണം പങ്കിടുകയാണ്.ഐ.എസ് ഭീകര സംഘടനയിലേക്ക് കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട്മെൻ്റ് ചെയ്യുകയാണ് ഈ മതതീവ്രവാദ സംഘടന ചെയ്യുന്നതെന്നും ഹരിദാസ് ആരോപിച്ചു.വാർത്താ സമ്മേളനത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ എം.ആർ സുരേഷ്, ബിജു ഏളക്കുഴി, ജില്ലാ ഭാരവാഹികളായ മോഹനൻ മാനന്തേരി ,പി.സലീന, പി.ആർ.രാജൻ, അരുൺ കൈതപ്രം എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20607/bjp-district-level-general-meeting)