---
title: "എകെഡിഡബ്ല്യു -23-ാംമത് കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 15ന് "
english_title: "AKW Kannur District Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20609/AKW-Kannur-District-Conference"
published_at: "2022-01-13T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dff199f22b1_PicsArt_01-13-03.01.19.jpg"
keywords: []
---

# എകെഡിഡബ്ല്യു -23-ാംമത് കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 15ന് 

> **Lead Summary:** ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രൈബ് അസോസിയേഷൻ -എകെഡിഡബ്ല്യു - 23-ാംമത് കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 15ന് പെരളശ്ശേരി ബിഗ് ഡേ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

## Article Content

ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ആൻ്റ് സ്ക്രൈബ് അസോസിയേഷൻ -എകെഡിഡബ്ല്യു - 23-ാംമത് കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 15ന് പെരളശ്ശേരി ബിഗ് ഡേ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

തുടർന്ന് നടക്കുന്ന സമ്മേളനം കെ.വി.സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ വി ഷീബ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണം ചെയ്യും. എകെഡിഡബ്ല്യു സംസ്ഥാന പ്രസിഡൻ്റ് കെ.ജി. ഇന്ദു കലാധരൻ മുഖ്യപ്രഭാഷണം നടത്തും.

പ്രതിനിധി സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് എം.വി. രമേഷ് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. ജില്ലാ സമ്മേളനം പ്രമാണിച്ച് 15ന് ജില്ലയിലെ 'അധാരം എഴുത്ത് ഓഫീസുകൾക്ക് അവധിയായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എം വി രമേഷ്, എം.ടി. സുരേഷൻ, വി മനോജിത്ത്, എ സജീവൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20609/AKW-Kannur-District-Conference)