---
title: "തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206106/thalassery"
published_at: "2024-05-18T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6648d7b362529_IMG-20240518-WA0044.jpg"
keywords: []
---

# തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: വേങ്ങയിൽ വത്സലകുമാരി.

## Article Content

**തലശ്ശേരി**: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു. തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: വേങ്ങയിൽ വത്സലകുമാരി.

മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ), വി. രാകേഷ് (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പി.എൻ.ബി പരിബാസ് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി. സഹോദരങ്ങൾ: പരേതരായ കെ. മോഹനൻ നമ്പ്യാർ, മാധവിയമ്മ, അഡ്വ.കെ. ബാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ. ഹരിരാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206106/thalassery)