---
title: "'ബുള്ളറ്റ് ഡയറീസ്' സിനിമയുടെ പൂജ, സ്വിച്ച് ഓൺ കർമ്മം ജനുവരി 15ന് രാവിലെ എട്ടു മണിക്ക്"
english_title: "Switch on action"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20611/Switch-on-action"
published_at: "2022-01-13T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dff57d5d158_PicsArt_01-13-03.18.09.jpg"
keywords: []
---

# 'ബുള്ളറ്റ് ഡയറീസ്' സിനിമയുടെ പൂജ, സ്വിച്ച് ഓൺ കർമ്മം ജനുവരി 15ന് രാവിലെ എട്ടു മണിക്ക്

> **Lead Summary:** ബിത്രീഎം ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സിനിമയുടെ പൂജ, സ്വിച്ച് ഓൺ കർമ്മം ജനുവരി 15ന് രാവിലെ എട്ടു മണിക്ക് കണ്ണൂർ കാപ്പിമലയിൽ ടി. ഐ മധുസൂദനൻ എം.എൽ.എ നിർവഹിക്കുമെന്ന് സംവിധായകൻ സന്തോഷ് മണ്ടൂർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

ബിത്രീഎം ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' സിനിമയുടെ പൂജ, സ്വിച്ച് ഓൺ കർമ്മം ജനുവരി 15ന് രാവിലെ എട്ടു മണിക്ക് കണ്ണൂർ കാപ്പിമലയിൽ ടി. ഐ മധുസൂദനൻ എം.എൽ.എ നിർവഹിക്കുമെന്ന് സംവിധായകൻ സന്തോഷ് മണ്ടൂർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

സിനിമാ ചിത്രീകരണത്തോടനുബന്ധിച്ച് റോഡ് സുരക്ഷ, ജീവൻ രക്ഷ എന്ന സന്ദേശത്തിൽ 16ന് ഞായറാഴ്ച്ച രാവിലെ 10ന് കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂളിൽ നിന്ന് സിനിമാ ലൊക്കേഷനായ കാപ്പിമലയിലേക്ക് ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കും. എം വി ഐ പി.ടി. പദ്മലാൽ ഫ്ളാഗ് ഓഫ് ചെയ്യും. സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ, അൽത്താഫ്, ജോണി ആൻ്റണി, തുടങ്ങിയ സിനിമ താരങ്ങൾ റൈഡിനെ സ്വീകരിക്കും.

ബുള്ളറ്റിനെ അഗാധമായി പ്രണയിക്കുന്ന യുവാവിൻ്റെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കളായ നോബിൾ മാത്യു, മിനു തോമസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20611/Switch-on-action)