---
title: "ജില്ലാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു"
english_title: "Adalat was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20619/Adalat-was-organized"
published_at: "2022-01-13T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfffc32f596_PicsArt_01-13-04.01.52.jpg"
keywords: []
---

# ജില്ലാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു

> **Lead Summary:** ജില്ലാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് താൽക്കാലികമായി കട്ട് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു.

## Article Content

ജില്ലാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് താൽക്കാലികമായി കട്ട് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിച്ചു.

ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ അനിൽ ഉദ്ഘാടനം ചെയ്തു. റേഷൻ കട ലൈസൻസികളുടെ മരണം, രാജി, ക്രമക്കേട് എിവയുമായി ബന്ധപ്പെട്ട് താൽക്കാലികമായി അംഗീകാരം റദ്ദാക്കിയ കേസുകൾ എന്നിവയാണ് അദാലത്തിൽ തീർപ്പാക്കിയത് .

വ്യാപാരികളും റേഷൻ വാങ്ങുന്നവരും സർക്കാരിന്റെ അടുത്ത സുഹൃത്തുക്കളാണ്.1ലക്ഷം അനർഹരായ കാർഡ് ഉടമകളെ സർക്കാർ കണ്ടെത്തിയിരുന്നു. നിരവധി ആളുകൾ അനുഭവിക്കുന്ന പ്രശ്നം വളരെ ദൂരെ പോയി റേഷൻ വാങ്ങുന്നുണ്ട്.

അതിനൊക്കെ ഉള്ള പരിഹാരം അദാലത്തിൽ തീർപ്പാക്കും.പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാകും. സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ,കെ മനോജ്‌, ജില്ലയിലെ സപ്ലൈക്കോ ഓഫീസർമാർ, റേഷൻ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20619/Adalat-was-organized)