---
title: "ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206248/iritty"
published_at: "2024-05-19T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6649eb19b851a_IMG-20240519-WA0026.jpg"
keywords: []
---

# ഇരിട്ടി പുതിയ ബസ്റ്റാന്റ്‌ പരിസരത്ത് മഴക്കാല പൂർവ ശുചീകരണം നടത്തി 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി മഴക്കാലപൂർവ ശുചികരണ ഭാഗമായി നഗരസഭാ നേതൃത്വത്തിൽ ഇരിട്ടി ടൗണും പരിസരവും തലശ്ശേരി–- വളവുപാറ അന്തർസംസ്ഥാന പാതയോരങ്ങളും ബഹുജനങ്ങൾ അണിനിരന്ന്‌ ശുചീകരിച്ചു. ആറളം, പായം പഞ്ചായത്തുകളും ഡ്രൈഡേ ആചരിച്ച്‌ നാട്‌ വൃത്തിയാക്കി.

## Article Content

**ഇരിട്ടി** : ഇരിട്ടി മഴക്കാലപൂർവ ശുചികരണ ഭാഗമായി നഗരസഭാ നേതൃത്വത്തിൽ ഇരിട്ടി ടൗണും പരിസരവും തലശ്ശേരി–- വളവുപാറ അന്തർസംസ്ഥാന പാതയോരങ്ങളും ബഹുജനങ്ങൾ അണിനിരന്ന്‌ ശുചീകരിച്ചു. ആറളം, പായം പഞ്ചായത്തുകളും ഡ്രൈഡേ ആചരിച്ച്‌ നാട്‌ വൃത്തിയാക്കി.

നഗരസഭ നേരത്തെ നിശ്ചയിച്ച നിലയിൽ ഇരിട്ടി പാലം പരിസരം മുതൽ പയഞ്ചേരിമുക്ക്‌ വരെയുള്ള ടൗണിന്റെ കടകമ്പോള പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയാക്കി. രാവിലെ ഏഴിനാരംഭിച്ച ശുചീകരണത്തിൽ നഗരസഭാ ചെയർമാൻ കെ ശ്രീലത, വൈസ്‌ ചെയർമാൻ പി പി ഉസ്മാൻ, കൗൺസിലർമാർ, രാഷ്ട്രീയ പാർടി, യുവജന, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, വഴിയോരക്കച്ചവടക്കാർ, ഹരിതസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രി പ്രവർത്തകർ, നഗരസഭാ ജിവനക്കാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ മേഖലകൾ തിരിച്ചുള്ള ശുചീകരണം.

തുടർന്നുള്ള ദിവസങ്ങളിൽ 33 വാർഡുകളിലും വാർഡ്‌ സാനിറ്റേഷൻ കമ്മിറ്റി നേതൃത്വത്തിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച്‌ ശുചീകരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206248/iritty)