---
title: "വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206276/mananthavadi"
published_at: "2024-05-19T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a105659ff4_IMG-20240519-WA0033.jpg"
keywords: []
---

# വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു

> **Lead Summary:** **മാനന്തവാടി** : വൈദ്യതി ബോഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനകാരുടെ ഒഴിവുകളിൽ PSC നിയമനം നടത്താതെ അഭ്യസ്ഥതവിദ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താൽക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) കരിദിനം ആചരിച്ചു.

## Article Content

**മാനന്തവാടി** : വൈദ്യതി ബോഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനകാരുടെ ഒഴിവുകളിൽ PSC നിയമനം നടത്താതെ അഭ്യസ്ഥതവിദ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു കൊണ്ട് വിരമിച്ചവരെയും കരാറുകാരെയും താൽക്കാലികമായി നിയമിക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി കേരള ഇലക്ട്രിസിറ്റി എപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി) കരിദിനം ആചരിച്ചു.

ഇതിന്റെ ഭാഗമായി മാനന്തവാടി ഡിവിഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ സെക്രട്ടറി എം.എം. ബോബിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ നൂറിലധികം ലൈൻമാൻ , വർക്കർ തസ്തികൾ ഒഴിഞ്ഞു കിടക്കുന്നതു മൂലം വൈദ്യുതി മുടക്കം പരിഹരിക്കുന്നതുൾപടെയുള്ള അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനു പോലും സാധിക്കാത്ത സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് തൃപ്തികരമായ സേവനങ്ങൾ നൽകുവാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഒഴിഞ്ഞു കിടക്കുന്ന തസ്തികളിൽ PSC നിയമനം നടത്തണം. അതുവരെ യോഗ്യരായവരെ എംപ്ലോയിമെന്റ് എക്സ്‌ചേയ്ഞ്ച് വഴി നിയമിക്കണം. വേനൽ മഴയിൽ വൈദ്യുതി തടസം പരിഹരിക്കാൻ ദിവസങ്ങൾ എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലവർഷവും പടിവാതിക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഓഫീസുകളിൽ ആവശ്യത്തിന് ജീവനകാരില്ലാത്തത് വൈദ്യുതി ബോഡിന്റെ കനത്ത അനാസ്ഥയാണെന്ന് യോഗം കുറ്റപെടുത്തി. ഒ.വി.ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.പി.ജെ. വിജേഷ്, ഹസ്ബീർ അലി ഹസൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206276/mananthavadi)