---
title: "സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓൺലൈൻ സെയിൽസ് & ഹോം ഡെലിവറി ജില്ലാതല ഉദ്ഘാടനം പോലീസ് സഭാ ഹാളിൽ നടന്നു"
english_title: "Civil Supplies Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20628/Civil-Supplies-Corporation"
published_at: "2022-01-13T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e011d1acdb1_PicsArt_01-13-05.03.04.jpg"
keywords: []
---

# സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓൺലൈൻ സെയിൽസ് & ഹോം ഡെലിവറി ജില്ലാതല ഉദ്ഘാടനം പോലീസ് സഭാ ഹാളിൽ നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓൺലൈൻ സെയിൽസ് & ഹോം ഡെലിവറി ജില്ലാതല ഉദ്ഘാടനം പോലീസ് സഭാ ഹാളിൽ നടന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓൺലൈൻ സെയിൽസ് & ഹോം ഡെലിവറി ജില്ലാതല ഉദ്ഘാടനം പോലീസ് സഭാ ഹാളിൽ നടന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാർ സപ്ലൈകോ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായാണ് സപ്ലൈകോ സൂപ്പർമാർക്കറ്റിലെ ഓൺലൈൻ വിൽപന ആരംഭിക്കുന്നത്.സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി എത്തിക്കുക എന്നതാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്.ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി. ഒ മോഹനൻ മുഖ്യാതിഥിയായി.

സപ്ലൈകോ കോഴിക്കോട് റീജണൽ മാനേജർ എൻ രഘുനാഥ്, കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ അഡ്വ ചിത്തിര ശശിധരൻ,കെ.പി സുധാകരൻ, സി പി സന്തോഷ് കുമാർ,രജിത്ത് നാറാത്ത്,സി എച്ച് പ്രഭാകരൻ, എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20628/Civil-Supplies-Corporation)