---
title: "ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു "
english_title: "Iranian President Ibrahim Raisi's helicopter crashes "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206284/iranian-president-ibrahim-raisis-helicopter-crashes"
published_at: "2024-05-19T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a209eeafa5_OIP.jpg"
keywords: []
---

# ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു 

> **Lead Summary:** ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ അതിർത്തിക്കടുത്ത് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

## Article Content

ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ അതിർത്തിക്കടുത്ത് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഇബ്രാഹിം റൈസിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനും കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്നാണു വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206284/iranian-president-ibrahim-raisis-helicopter-crashes)