---
title: "ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mother of baby rescued from roof of Chennai apartment dies in Coimbatore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206369/mother-of-baby-rescued-from-roof-of-chennai-apartment-dies-in-coimbatore"
published_at: "2024-05-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664aee5cc6f98_channai_appartment.jpg"
keywords: []
---

# ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ : അപ്പാർട്ട്മെന്റിന്റെ ബാല്കണിയിൽ നിന്നും അബദ്ധത്തിൽ വീണ് അത്ഭുതകരമായി അയൽവാസികൾ രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ അമ്മയെ കോയമ്പത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അപ്പാർട്മെൻ്റിൽ തകര മേൽക്കൂരയുടെ വക്കത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ അയൽവാസികൾ രക്ഷപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

## Article Content

ചെന്നൈയിൽ ബാൽക്കണിയിൽ നിന്നും വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ : അപ്പാർട്ട്മെന്റിന്റെ ബാല്കണിയിൽ നിന്നും അബദ്ധത്തിൽ വീണ് അത്ഭുതകരമായി അയൽവാസികൾ രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ അമ്മയെ കോയമ്പത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ അപ്പാർട്മെൻ്റിൽ തകര മേൽക്കൂരയുടെ വക്കത്ത് കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ അയൽവാസികൾ രക്ഷപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ കുഞ്ഞിന്റെ അമ്മയെയാണ് കോയമ്പത്തൂരിലെ മാതാപിതാക്കളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 28നായിരുന്നു ചെന്നൈയിലെ ആവഡിയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മേൽക്കൂര മൂടിയ പ്ലാസ്റ്റിക് ഷീറ്റിൽ തൂങ്ങിക്കിടക്കുന്ന എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയത്. അയൽവാസികൾ മേൽക്കൂരയ്ക്ക് താഴെയുള്ള ജനലിലൂടെ പുറത്തേക്ക് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവർത്തരെ അഭിനന്ദിച്ചെങ്കിലും കുഞ്ഞിന്റെ അമ്മ രമ്യയുടെ അനാസ്ഥയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. എന്നാൽ രമ്യ കുട്ടിയെ നന്നായി പരിപാലിച്ചിരുന്നുവെന്നും കുഞ്ഞ് വീണത് അപകടം മാത്രമാണെന്നും അയൽവാസികൾ തന്നെ അന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ആ സംഭവത്തിന് ശേഷം രമ്യ ഡിപ്രഷനിലായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വന്ന കമെന്റുകൾ രമ്യക്ക് വലിയ മാനസീക സമ്മർദ്ദം ഉണ്ടാക്കിയിരുന്നതായി അയൽവാസികളും പറയുന്നു. രമ്യയുടെ മരണം ആത്മഹത്യാ ആണെന്നാണ് പ്രാഥമീക റിപോർട്ടുകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206369/mother-of-baby-rescued-from-roof-of-chennai-apartment-dies-in-coimbatore)