---
title: "പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ് "
english_title: "Police To Collect Blood Sample Of Woman In Pantheerankavu Domestic Violence Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206381/police-to-collect-blood-sample-of-woman-in-pantheerankavu-domestic-violence-case"
published_at: "2024-05-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664af59b82f66_HOSPITAL-2.jpg"
keywords: []
---

# പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ് 

> **Lead Summary:** കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ് തീരുമാനം. ശാസ്ത്രീയ നീക്കങ്ങളുമായാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പൊലീസ് ഫൊറൻസിക് ലാബിൽ സാമ്പിൾ പരിശോധിക്കും.രാഹുലിൻ്റെ മർദനത്തിൽ രക്തം വന്നതിൻ്റെ തെളിവ് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം രാഹുലിനെ ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോർണർ നോട്ടീസിനായുള്ള അപേക്ഷ ഫറോക് എസിപി സാജു കെ എബ്രബഹാം എഡിജിപിക്ക് കൈമാറി.

## Article Content

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ പോലീസ് തീരുമാനം. ശാസ്ത്രീയ നീക്കങ്ങളുമായാണ് പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. പൊലീസ് ഫൊറൻസിക് ലാബിൽ സാമ്പിൾ പരിശോധിക്കും.രാഹുലിൻ്റെ മർദനത്തിൽ രക്തം വന്നതിൻ്റെ തെളിവ് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം രാഹുലിനെ ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോർണർ നോട്ടീസിനായുള്ള അപേക്ഷ ഫറോക് എസിപി സാജു കെ എബ്രബഹാം എഡിജിപിക്ക് കൈമാറി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകും. നിലവിൽ രാഹുലിനെ കണ്ടെത്താനായി ലുക്ക് ഔട്ട് സർക്കുലറിന് പുറമേ ബ്ലൂ കോർണർ നോട്ടീസും നിലവിലുണ്ട്. രാഹുലിൻ്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. യുവതിയെ അക്രമിച്ച സംഭവത്തിൽ പങ്കില്ലെന്നാണ് ഇവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206381/police-to-collect-blood-sample-of-woman-in-pantheerankavu-domestic-violence-case)