---
title: "സ്വർണ്ണവില കുതിച്ചുയരുന്നു "
english_title: "gold rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206387/gold-rate"
published_at: "2024-05-20T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664af85a84abf_malayorashabdam.jpg"
keywords: []
---

# സ്വർണ്ണവില കുതിച്ചുയരുന്നു 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് ഉയർച്ചയിൽ സ്വർണവില. ആദ്യമായാണ് വില 55,000 കടക്കുന്നത്. വെള്ളിയാഴ്ച 640 രൂപ വർദ്ധിച്ച സ്വർണവിലയിൽ ഇന്നലെ ചലനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് 400 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ 55,120 രൂപ നിരക്കിലാണ് വ്യാപാരം നടക്കുക. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിൽ വ്യാപാരം നടന്നിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് ഉയർച്ചയിൽ സ്വർണവില. ആദ്യമായാണ് വില 55,000 കടക്കുന്നത്. വെള്ളിയാഴ്ച 640 രൂപ വർദ്ധിച്ച സ്വർണവിലയിൽ ഇന്നലെ ചലനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് 400 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ 55,120 രൂപ നിരക്കിലാണ് വ്യാപാരം നടക്കുക. 6890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരുന്നത്. ഈ മാസം നാല് തവണ 54,720 രൂപ നിരക്കിൽ വ്യാപാരം നടന്നിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206387/gold-rate)