---
title: "കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206407/kannur"
published_at: "2024-05-20T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b0897c1341_IMG-20240520-WA0046.jpg"
keywords: []
---

# കണ്ണൂർ പുതിയതെരുവിലെ റോഡിൻ്റെ അശാസ്ത്രീയത: ഒറ്റയാൾ പ്രതിഷേധവുമായി കെ.സി സലീം

> **Lead Summary:**  **കണ്ണൂർ**: വളപട്ടണം ദേശീയപാതയിൽ വളപട്ടണം ടോൾ ഗേറ്റ് മുതൽ പുതിയതെരു വരേയുള്ള ഭാഗത്തെ റോഡിന്റെ അശാസ്ത്രീയത അപകടങ്ങൾക്ക് കാരണ മാകുന്നുവെന്നാരോപിച്ച് വളപട്ടണം സ്വദേശി കെ.സി.സലീം കഴിഞ്ഞ ദിവസം അർധരാത്രി പുതിയതെരു ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

## Article Content

 **കണ്ണൂർ**: വളപട്ടണം ദേശീയപാതയിൽ വളപട്ടണം ടോൾ ഗേറ്റ് മുതൽ പുതിയതെരു വരേയുള്ള ഭാഗത്തെ റോഡിന്റെ അശാസ്ത്രീയത അപകടങ്ങൾക്ക് കാരണ മാകുന്നുവെന്നാരോപിച്ച് വളപട്ടണം സ്വദേശി കെ.സി.സലീം കഴിഞ്ഞ ദിവസം അർധരാത്രി പുതിയതെരു ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

റോഡിന്റെ അശാസ്ത്രീയ നിർ മാണത്തിന്റെ ഭാഗമായി തെന്നി വീണ വളപട്ടണം സ്വദേശി സഫ്വാൻ (24) ലോറി കയറി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. റോഡിലെ ഉയരവും താഴ്ചയും കാരണമാണ് അപകട മെന്നാരോപിച്ചായിരുന്നു സലീമിന്റെ പ്രതിഷേധം. വാഹനതടസ്സം ഉണ്ടായതിനെ തുടർന്ന് വളപട്ടണം പോലീസ് എത്തിയാണ് സലീമിനെ അറ സ്റ്റുചെയ്തത്.

റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്നാണ് ആക്ഷേപം. കുഴിനികത്തലിന്റെ പേരിൽ പലപ്പോഴും കുഴി അടയ്ക്കൽ നട ത്താറുണ്ട്. അതിൻ്റെ ഭാഗമായി റോഡിന്റെ പല ഭാഗവും ഉയർന്നും താണുമാണിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206407/kannur)