---
title: "സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206411/kannur"
published_at: "2024-05-20T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b0b3ce35bb_IMG-20240520-WA0060.jpg"
keywords: []
---

# സ്നേഹ വീടിൻ്റെ താക്കോൽദാനം കൈമാറി

> **Lead Summary:**  **കണ്ണൂർ** : ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ കണ്ണൂർ ഹോൾമാർക്ക് ചാപ്റ്റർ നിർമിച്ച ആദ്യ സ്നേഹ വീടിൻ്റെ താക്കോൽദാനം നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

 **കണ്ണൂർ** : ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ കണ്ണൂർ ഹോൾമാർക്ക് ചാപ്റ്റർ നിർമിച്ച ആദ്യ സ്നേഹ വീടിൻ്റെ താക്കോൽദാനം നടന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൃക്കരോഗിയായ കടമ്പേരിയിലെ ടി.ടി അനീഷിനാണ് വീട് നിർമ്മിച്ചു നൽകിയത്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ബക്കളം കടമ്പേരിയിലെ ടി.ടി അനീഷിൻ്റെ ഭാര്യയും രണ്ട് പെൺമക്കളുമടങ്ങിയ കുടുംബത്തിന് കൈത്താങ്ങുമായി ബി.എൻ.ഐ കണ്ണൂർ ഹോൾമാർക്ക് ചാപ്റ്റർ.

ഒരിക്കലും സാധ്യമാകില്ലെന്നു കരുതിയ സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് ബി.എൻ.ഐ കണ്ണൂർ ഹോൾമാർക്ക് ചാപ്റ്റർ സഫലമാക്കിയത്. സ്നേഹവീട്' താക്കോൽദാന ചടങ്ങ് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബി.എൻ.ഐ ഹോൾമാർക്ക് പ്രസിഡൻ്റ് ഫസൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ബി.എൻ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. എ.എം ഷെറീഫ്, ഷിജു ചേമ്പ്ര എന്നിവർ ചേർന്ന് താക്കോൽ കൈമാറി. തളിപ്പറമ്പ് ഡിവൈ.എസ്.പി പി. പ്രമോദ് മുഖ്യാതിഥിയായി. സിനിമാ താരം സന്തോഷ് കീഴാറ്റൂർ, കെ. ഷാജു, ബീന തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206411/kannur)