---
title: "വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206477/iritty"
published_at: "2024-05-20T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b5ba04f509_IMG-20240520-WA0092.jpg"
keywords: []
---

# വഴിയോര കച്ചവടക്കാർക്ക് വെന്ററിങ്ങ് സർട്ടിഫിക്കറ്റുകൾ നൽകി

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി നഗരസഭയിലെ വഴിയോര കച്ചവടക്കാർക്കുള്ള വെന്ററിങ്ങ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിൽ ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴിയോര കച്ചവട തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേകമായ ഫീസ് ഈടാക്കി വ്യാപാരലൈസൻസ് സമാനമായി വഴിയോര കച്ചവടക്കാർക്ക് വെൻ്റിങ്ങ് സർട്ടിഫിക്കറ്റ് നൽക്കുന്നത്.

## Article Content

 **ഇരിട്ടി** : ഇരിട്ടി നഗരസഭയിലെ വഴിയോര കച്ചവടക്കാർക്കുള്ള വെന്ററിങ്ങ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിൽ ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴിയോര കച്ചവട തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേകമായ ഫീസ് ഈടാക്കി വ്യാപാരലൈസൻസ് സമാനമായി വഴിയോര കച്ചവടക്കാർക്ക് വെൻ്റിങ്ങ് സർട്ടിഫിക്കറ്റ് നൽക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ കെ . ശ്രിലത സർട്ടിഫിക്കറ്റുകളുടെ വിതരണം ഉത്ഘാടനം നിർവഹിച്ചു . ചടങ്ങിൽ പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് അധ്യക്ഷനായിരുന്നു. കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർ ജമാൽ, കമ്മ്യൂണിറ്റി ഓർഗനൈസർ കെ.ജെ. ലേജു, അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206477/iritty)