---
title: "പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ "
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206501/aralam"
published_at: "2024-05-20T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b6d72cf5c6_IMG-20240520-WA0073.jpg"
keywords: []
---

# പണി തീരും മുമ്പ് തകർന്ന് മലയോര ഹൈവേ 

> **Lead Summary:** **ആറളം** : മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് കാപ്പുങ്കടവിലും പുഴക്കരയിലും റോഡിൽ വിള്ളൽ രൂപപ്പെട്ടു.കാപ്പുങ്കടവിൽ മൂന്ന് മീറ്റർ നീളത്തിലാണു വിള്ളൽ. മണ്ണുനിറച്ച് കെട്ടിപ്പൊക്കിയ റോഡാണിത്.

## Article Content

**ആറളം** : മണത്തണ മലയോര ഹൈവേയിൽ അയ്യപ്പൻ കാവ് കാപ്പുങ്കടവിലും പുഴക്കരയിലും റോഡിൽ വിള്ളൽ രൂപപ്പെട്ടു.കാപ്പുങ്കടവിൽ മൂന്ന് മീറ്റർ നീളത്തിലാണു വിള്ളൽ. മണ്ണുനിറച്ച് കെട്ടിപ്പൊക്കിയ റോഡാണിത്.

മഴയിൽ റോഡ് കുതിർന്ന് അടിമണ്ണ് ഇളകി ടാർ ഭാഗത്ത് വിള്ളൽ ഉണ്ടായെന്നാണ് നിഗമനം. നിശ്ചിത അളവിൽ മണ്ണുനിറച്ച ശേഷം റോഡ് റോളർ ഉപയോഗിച്ച് അമർത്തി ഉറപ്പിച്ച ശേഷമേ അടുത്ത ഘട്ടത്തിൽ മണ്ണിടാവൂ എന്ന നിബന്ധന പാലിക്കാതെ അവസാന ഘട്ടത്തിൽ തിടുക്കപ്പെട്ട് ടാർ പൂർത്തിയാക്കിയതാണ് വിള്ളലിന് ഇടയാക്കിയതെന്ന് പരാതിയുണ്ട്.

കഴിഞ്ഞ ദിവസത്തെമഴയ്ക്കു ശേഷമാണ് റോഡിന്റെ ഒരു വശം വിണ്ടു കീറി വലിയ കുഴി രൂപപ്പെട്ടത്. മഴ കനക്കുമ്പോൾ വിള്ളലിന്റെ ആഴം കൂടാനിടയുണ്ടെന്നും ആശങ്കയുണ്ട്. റോഡ് ടാർ ചെയ്ത് ഒരു മാസം ആകുന്നതിനു മുൻപേ വിള്ളൽ വീണത് നിർമാണത്തിലെ അപാകത കാരണമെന്ന് ആക്ഷേപം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206501/aralam)