---
title: "'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/206527/aralam"
published_at: "2024-05-21T02:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664bb34fbd548_IMG-20240521-WA0000.jpg"
keywords: []
---

# 'കനസ്ജാഗ' സഹവാസ ക്യാമ്പിന് തുടക്കമായി

> **Lead Summary:** **ആറളം** : കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 11 നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികളെ ഉൾപ്പെടുത്തി ദ്വദിന പരിശീലനത്തിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി 'കനസ് ജാഗ' എന്നാൽ സ്വപ്ന സ്ഥലം എന്നാണ് അർത്ഥം.

## Article Content

**ആറളം** : കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 11 നും 18 നും ഇടയിൽ പ്രായമുള്ള 30 കുട്ടികളെ ഉൾപ്പെടുത്തി ദ്വദിന പരിശീലനത്തിന് മച്ചൂർ മല ആരൂഡം റിസോർട്ടിൽ തുടക്കമായി 'കനസ് ജാഗ' എന്നാൽ സ്വപ്ന സ്ഥലം എന്നാണ് അർത്ഥം.

കുട്ടികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ വിവിധ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവയെ അതിജീവിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വളർന്നു വരാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന തരത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിൻ്റെ ഭാഗമായി ചർച്ച ചെയ്യപ്പെടുന്ന പ്രധാന പ്രശ്നങ്ങൾ ഷോർട്ട് ഫിലിമായി പിന്നീട് പ്രദർശിപ്പിക്കുകയും ചെയ്യും . 6 ബാച്ചുകളിലായി 180 ഓളം കുട്ടികൾ പരിശീലനത്തിൻ്റെ ഭാഗമാകും . കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ എം സുർജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി ആശ , ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോഡിനേറ്റർ പി സനൂപ് , കൗൺസിലർ ടിവി ജിതേഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/206527/aralam)